കോട്ടയം: സെപ്തംബറില്‍ കോട്ടയത്തു നടക്കുന്ന യോഗക്ഷേമസഭയുടെ സംസ്ഥാന സമ്മേളനത്തിനു സ്വാഗത സംഘമായി. 19 മുതല്‍ മൂന്നു ദിവസമാണ് സമ്മേളനം.
സ്വാഗതസംഘം: അഡ്വ. എന്‍.കെ കൃഷ്ണന് നമ്പൂതിരി (ചെയര്മാന്), മധു ഹോരക്കാട് (വര്‍ക്കിംഗ് ചെയര്മാന്), കെ.വി ദാമോദരന്‍ നമ്പൂതിരി, പി.ഡി പരമേശ്വരന് നമ്പൂതിരി, സ്വാതി എന്‍. നമ്പൂതിരി, വൈക്കം പി. മാധവന് നമ്പൂതിരി (വൈസ് ചെയര്മാന്മാര്), എ.എ ഭട്ടതിരിപ്പാട് (ജനറല്‍ കണ്‍വീനര്‍), വി.എസ് മണിക്കുട്ടന് നമ്പൂതിരി (കണ്‍വീനര്‍), ആയാംകുടി വാസുദേവന്‍, റ്റി. ഗണപതി ഭട്ടതിരി, (ജോയിന്റ് കണ്‍വീനര്‍മാര്‍), കക്കാട് പരമേശ്വരന് നമ്പൂതിരി (പ്രോഗ്രാം കമ്മറ്റിചെയര്‍മാന്‍), ഹരി.എന്‍.നമ്പൂതിരി, ശ്രീധരീയം കണ്‍വീനര്‍ ഡോ. ശ്രീഗംഗ (ഫിനാന്‍സ് കമ്മറ്റി ചെയര്‍പേഴ്സണ്‍), വൈക്കം പി.എന്‍. നമ്പൂതിരി (കണ്‍വീനര്‍). യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് അധ്യക്ഷതവഹിച്ചു. ശ്രീശങ്കര ട്രസ്റ്റ് ചെയര്‍മാനും ശ്രീധരീയം എം.ഡിയുമായ ഡോ.എന്‍.പി.പി. നമ്പൂതിരി ഭദ്രദീപം തെളിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: