എംടിഎസ് വിഷു ഓഫര്‍ പ്രഖ്യാപിച്ചു

Monday 13 April 2015 7:50 pm IST

കൊച്ചി: എംടിഎസ് വരിക്കാര്‍ക്ക് വിഷു പ്രമാണിച്ച് വോയ്‌സ് വിഭാഗത്തിലും ഡാറ്റ വിഭാഗത്തിലും വിവിധ ആനുകൂല്യങ്ങളും ഇളവു പ്രഖ്യാപിച്ചു. 25 പൈസ നിരക്കില്‍ രാജ്യത്തുടനീളം വിളിക്കാനും എസ്എംഎസ് അയക്കാനും കഴിയും. പ്രീ പെയ്ഡിലും പോസ്റ്റ് പെയ്ഡിലും ബാധകമാണ് വിഷു ഓഫര്‍. പുതിയ പ്രീ പെയ്ഡ് വരിക്കാര്‍ക്കായിരിക്കും 25 പൈസ നിരക്കിലുള്ള വിളിയും എസ്എംഎസും സാധ്യമാവുക. ഒരു എംബിക്ക് 25 പൈസ നിരക്കില്‍ ഡാറ്റയും ഡൗണ്‍ലോഡ് ചെയ്യാം. വിഷു ഓഫര്‍ പ്രകാരം പുതുതായി ചേരുന്ന പ്രീ പെയ്ഡ് ഡാറ്റ വരിക്കാര്‍ക്ക് 10 ജിബി ഡാറ്റയ്ക്കു പുറമേ 5 ജിബിയുടെ വാട്ട്‌സാപ്പ്, വൈബര്‍ ഡാറ്റ 15 ദിവസത്തേക്കു സൗജന്യമായിരിക്കും. 875 രൂപ പദ്ധതിയിലുള്ള പോസ്റ്റ് പെയ്ഡ് ഡാറ്റ വരിക്കാര്‍ക്ക് ഒരു വര്‍ഷം പ്രതിമാസ ബില്ലില്‍ 100 രൂപയുടെ ഇളവ് അനുവദിക്കുമെന്ന് കേരള സര്‍ക്കിള്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ കെ. വി. രാധാകൃഷ്ണന്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.