കേരള സര്‍ക്കാര്‍ കര്‍ഷക നിഷേധ നിലപാട് സ്വീകരിക്കുന്നു ; കെ. സുരേന്ദ്രന്‍

Monday 13 April 2015 9:28 pm IST

തൊടുപുഴ: കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക മേഖലയില്‍ വന്‍ സാമ്പത്തിക സഹായം നല്‍കുമ്പോള്‍ ഇതിനെതിരെ പുറംതിരിഞ്ഞുനില്‍ക്കുന്ന നിലപാടാണ് കേരളത്തിലെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ പറഞ്ഞു. തൊടുപുഴയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകപക്ഷീയമായി മാറുന്നതിനാല്‍ ബിജെപിയുടെ സഹകരണം മേലില്‍ കൂടുതല്‍ ചിന്തിച്ചു മാത്രമേ മുന്നോട്ടുപോകുകയുള്ളൂ എന്നും, എം.പി. എന്ന നിലയില്‍ ഇടുക്കിയിലെ കര്‍ഷകരെ വഞ്ചിക്കുന്ന നിലപാടാണ് ജോയ്‌സ് ജോര്‍ജ്ജ് സ്വീകരിച്ചതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് പി.എ. വേലുക്കുട്ടന്‍ സംസ്ഥാന സമിതി അംഗം സന്തോഷ് അറയ്ക്കല്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബിനു ജെ. കൈമള്‍, മണ്ഡലം പ്രസിഡന്റ് കെ.എസ്. അജി എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.