കോഴിക്കോട്: രാമനാട്ടുകര ബൈപ്പാസില്‍ ടൂറിസ്റ്റ് ബസ് ലോറിയിലിടിച്ച് മൂന്നുപേര്‍ മരിച്ചു. 42പേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒരു പുരുഷനും സ്ത്രീയും കുട്ടിയുമാണ് മരിച്ചത്.പുലര്‍ച്ചെ രണ്ടേ മുക്കാലോടെയായിരുന്നു അപകടം. എതിര്‍വശത്തുനിന്നു വന്ന ലോറിയുമായി കൂട്ടിയിടിക്കാതിരിക്കാന്‍ ബസ് വെട്ടിച്ചപ്പോള്‍ മറിയുകയായിരുന്നു.
കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം സന്ദര്‍ശിച്ച് മടങ്ങിയ ഇടുക്കിയില്‍നിന്നുള്ള സംഘമാണ് അപകടത്തില്‍പ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: