മോണ്ടെവിഡിയോ: പ്രശസ്ത ഉറുഗ്വന്‍ എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ എഡ്വാര്‍ഡോ ഗലിയാനോ അന്തരിച്ചു.74 വയസായിരുന്നു. ശ്വാസകോശ കാന്‍സറിനെ തുടര്‍ന്ന് നാളുകളായി ചികിത്സയിലായിരുന്നു.
1971ല്‍ പുറത്തിറങ്ങിയ ഓപ്പണ്‍ വെനീസ് ഓഫ് ലാറ്റിന്‍ അമേരിക്ക ലോകത്തിലെ ബെസ്റ്റ് സെല്ലറില്‍ ഇടംപിടിച്ചിട്ടുണ്ട്. സോക്കര്‍ ഇന്‍ സണ്‍ ആന്‍ഡ് ഷാഡോ എന്ന പുസ്തകം പ്രശസ്തമാണ്. ഇതോടെ അദ്ദേഹം പെലെ ഓഫ് ദി ഫുട്ബോള്‍ റൈറ്റിങ് എന്നും അറിയപ്പെട്ടു.
അദ്ദേഹത്തിന്റെ നാല്പതിലേറെ പുസ്തകങ്ങള്‍ 20 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.2006 ല്‍ അന്താരാഷ്ട്ര മനുഷ്യാവകാശ പുരസ്കാരവും 2010 ല്‍ സ്തിഗ് ദാഗര്മാന് പുരസ്കാരവും നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: