തൃശൂര്‍: പ്രണയാഭ്യര്‍ഥന നിരസിച്ചതിനു പെണ്‍കുട്ടിയെ കാറിടിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമം.ഇരുപതുകാരിയായ പെണ്‍കുട്ടിയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
സമീപത്തുണ്ടായിരുന്ന അഞ്ച് സ്ത്രീകള്‍ കാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും ഇവരെയും ഇടിച്ചുവീഴ്ത്തി യുവാവ് കാറുമായി രക്ഷപ്പെട്ടു.
രണ്ടു സ്ത്രീകള്‍ക്കു സാരമായി പരുക്കേറ്റു. പ്രണയാഭ്യര്‍ഥന നിരസിച്ചതാണ് കൊലപാതക ശ്രമത്തിലേക്കു നയിച്ചതെന്നു സംശയിക്കുന്നു. പാറളം സ്വദേശിയുടേതാണ് കാറെന്നു പൊലീസ് തിരിച്ചറിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: