ആലപ്പുഴ: ജില്ലാ ജയില്‍ വനിതാ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ക്കെതിരെയുള്ള അച്ചടക്ക നടപടി അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അംഗം ആര്. നടരാജന് ജയില്‍ മേധാവിക്ക് നിര്‍ദ്ദേശം നല്കി. ജയില്‍ ജീവനക്കാരിയുടെ അച്ഛന് എന്‍.ആര്. ഭുവനേന്ദ്രന് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
കമ്മീഷന് ജയില്‍ മേധാവിയില്‍ നിന്നും വിശദീകരണം തേടിയിരുന്നു. വണ്ടാനം മെഡിക്കല്‍ കോളേജില്‍ റിമാന്റിലായിരുന്ന വനിതാ പ്രതിക്ക് എസ്കോര്‍ട്ടിന് നിയോഗിച്ചപ്പോള്‍ ജോലിയില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് ജീവനക്കാരിയെ സസ്പെന്റ് ചെയ്തതെന്ന് വിശദീകരണത്തില്‍ പറയുന്നു. ഉദേ്യാഗസ്ഥയ്ക്കെതിരെ വകുപ്പുതല നടപടികള്‍ ആരംഭിച്ചതായും പരാതിയില്‍ പറയുന്നു.
ജയില്‍ ഉദേ്യാഗസ്ഥയെ സസ്പെന്റ് ചെയ്ത നടപടി സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനം അനേ്വഷണ ഉദേ്യാഗസ്ഥര്‍ സ്വീകരിച്ചു വരുന്നതിനാല്‍ അഭിപ്രായം പറയുന്നില്ലെന്ന് കമ്മീഷന് അംഗം ആര്. നടരാജന് നിരീക്ഷിച്ചു. എന്നാല്‍ പരാതിക്കാരന്റെ മകള്‍ക്കെതിരെയുള്ള അച്ചടക്ക നടപടി അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ ജയില്‍ മേധാവി നടപടി സ്വീകരിക്കണമെന്ന് ഉത്തരവില്‍ പറയുന്നതായി കമ്മീഷന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: