വിമുക്തഭടനെ പോലീസ് മര്‍ദ്ദിച്ചതായി പരാതി

Tuesday 14 April 2015 7:23 pm IST

ചേര്‍ത്തല: വിമുക്തഭടനെ എസ്‌ഐയും സംഘവും മര്‍ദ്ദിച്ചതായി പരാതി. വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ പുരസ്‌ക്കാരം നേടിയ കടക്കരപ്പള്ളി മാമ്പറമ്പില്‍ പി. രാധാകൃഷ്ണനാണ് ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും, ആഭ്യന്തരമന്ത്രിക്കും, ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയത്. രാധാകൃഷ്ണനും ഭാര്യയുമായി കുടുംബ കോടതിയില്‍ നിലനില്‍ക്കുന്ന കേസിന്റെ ഭാഗമായി ഭാര്യ നല്‍കിയ പരാതിയിന്മേല്‍ അന്വേഷിക്കാന്‍ പട്ടണക്കാട് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തിയശേഷം ഇയാളെ മര്‍ദ്ദനത്തിന് ഇരയാക്കുകയായിരുന്നുവെന്ന് സഹോദരന്‍ പി. ബിജു, കെ.കെ. ജയറാം എന്നിവര്‍ ആരോപിച്ചു. ഇയാള്‍ ഇപ്പോള്‍ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കോടതി ഉത്തരവ് ലംഘിച്ച് ഭാര്യയെയും കുട്ടികളെയും ശല്യം ചെയ്‌തെന്ന പരാതിയില്‍ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി വിവരങ്ങള്‍ തിരക്കുന്നതിനിടെ മദ്യലഹരിയിലായിരുന്ന രാധാകൃഷ്ണന്‍ തട്ടിക്കയറുകയും പിടിച്ചുതളളുകയുമായിരുന്നുവെന്നും മറിച്ചുള്ള പ്രചരണങ്ങള്‍ വാസ്തവവിരുദ്ധമാണെന്നും എസ്‌ഐ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.