നിയന്ത്രണം വിട്ട കാര്‍ ലോറിയിലിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്

Tuesday 14 April 2015 7:27 pm IST

അപകടത്തില്‍ തകര്‍ന്ന കാര്‍

ആലപ്പുഴ: നിയന്ത്രണം വിട്ട കാര്‍ ലോറിയിലിടിച്ച് കാര്‍ യാത്രക്കാരായ മൂന്ന് പേര്‍ക്ക് പരിക്ക്. ഇവരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ ഡ്രൈവര്‍ കന്യാകുമാരി ജില്ലയില്‍ താമരക്കുളം സൗത്തില്‍ ദിനകര്‍ (33) ഇയാളുടെ ബന്ധുക്കളായ ഉഷ (30), രാസാപ്പു (35) എന്നിവരെയാണ് ഗുരുതരാവസ്ഥയില്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഏപ്രില്‍ 13ന് പുലര്‍ച്ചെ മൂന്നരയോടെ ദേശീയപാതയില്‍ പുന്നപ്ര തെക്ക് പഞ്ചായത്ത് ഓഫീസിന് സമീപമായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എതിര്‍ ദിശയില്‍നിന്നും വന്ന ലോറിയിലിടിക്കുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ പുന്നപ്ര എസ്‌ഐ: സാംമോന്റെ നേത്യത്വത്തിലുള്ള പോലിസ് സംഘം കാര്‍ വെട്ടിപ്പൊളിച്ച് ഇവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് അരമണിക്കൂറോളം ദേശീയ പാതയില്‍ ഗതാഗത തടസം നേരിട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.