ആലപ്പുഴ: പറയെടുപ്പിനിടെ പടക്കം പൊട്ടിത്തെറിച്ച് രണ്ടുപേര്‍ക്ക് സാരമായി പരിക്കേറ്റു. നെടുമുടി ചെമ്പുംപുറം ഐക്കരത്തറ വീട്ടില്‍ അനില്‍കുമാര്‍ (50), തോട്ടുവാത്തല ഉഷാ ഭവനത്തില്‍ നാരായണ പണിക്കര്‍ (56) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. നാരായണ പണിക്കര്‍ 90 ശതമാനവും അനില്‍കുമാറിന് 60 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്. ഇരുവരും അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഏപ്രില്‍ 13ന് രാവിലെ 11ന് നെടുമുടി തയ്യില്‍ ക്ഷേത്രത്തിലായിരുന്നു അപകടം. ഉത്സവത്തിന്റെ ഭാഗമായി പറയെടുപ്പിനിടെ വെടിമരുന്നിന് തീ കൊളുത്തുന്നതിനിടെ പൊട്ടിത്തെറിച്ചാണ് അപകടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: