കണിവെള്ളരിയുമായി കഞ്ഞിക്കുഴിയിലെ കര്‍ഷകര്‍

Tuesday 14 April 2015 7:39 pm IST

കര്‍ഷകര്‍ കണിവെള്ളരികള്‍ മാര്‍ക്കറ്റില്‍ എത്തിക്കുന്നു

മുഹമ്മ: വിഷുവിനെ വരവേല്‍ക്കാന്‍ കണിവെള്ളരികള്‍ വിപണിയിലെത്തി. ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ചതിന്റെ ഓര്‍മ്മ പുതുക്കലായും കാര്‍ഷികോത്സവമായും ആഘോഷിക്കുന്ന വിഷുവിന് കണി വെള്ളരിയും കണിക്കൊന്നയും വാല്‍ക്കണ്ണാടിയും ഓട്ടുരുളിയും ഒഴിച്ചുകൂടാനാവില്ല. കണിയൊരുക്കുമ്പോള്‍ കാര്‍ഷിക വിഭവങ്ങളും ഓട്ടുരുളിയില്‍ വയ്ക്കാറുണ്ട്.

വിഷു എന്ന വാക്കിന് തുല്യ അവസ്ഥയോടു കൂടിയത് എന്ന അര്‍ത്ഥമാണുള്ളത്. രാത്രിയും പകലും ഒപ്പമായിട്ടുള്ള കാലത്തിന് വിഷുവത്ത് എന്നാണ് പറയുന്നത്. ഇതേ അവസരത്തില്‍ തന്നെയാണ് സൂര്യന്‍ മീനം രാശിയില്‍ നിന്നും മേടം രാശിയിലേക്ക് കടക്കുന്നതും വിഷു സംക്രാന്തി എന്നാണ് വിഷുത്തലേന്നാള്‍ അറിയപ്പെടുന്നത്.

ഹരിതസമൃദ്ധി പദ്ധതി പ്രകാരം മറ്റു വിളകളോടൊപ്പം കണി വെള്ളരിയും കഞ്ഞിക്കുഴിയിലെ കര്‍ഷകര്‍ കൃഷി ചെയ്തത് ഫലം കണ്ടു. അനുകൂല കാലാവസ്ഥ കൂടിയായപ്പോള്‍ വിളവ് സമൃദ്ധമായി. കിലോയ്ക്ക് ഇരുപതു രൂപ ക്രമത്തിലാണ് കര്‍ഷകനില്‍ നിന്നും കണി വെള്ളരി ശേഖരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.