ബംഗളൂരു: കര്‍ണാടകയില്‍ ഐഎഎസ് ഉദ്യേഗസ്ഥന് ഡി കെ രവിയുടെ ദുരൂഹമരണത്തില്‍ സിബിഐ അന്വേഷണം ആരംഭിച്ചു.
പ്രാഥമിക അന്വേഷണമാണു നടത്തുന്നത്. ഇതിന്റെ ഭാഗമായി രവിയുടെ ഡ്രൈവറായിരുന്ന ഇളങ്കോവനെ സിബിഐ സംഘം ചോദ്യം ചെയ്തു.
ഇക്കഴിഞ്ഞ മാര്‍ച്ച് 16നാണ് ഐഎസ് ഓഫീസറായിരുന്ന ഡി കെ രവിയെ ഫ്ളാറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മണല്‍ മാഫിയയ്ക്കെതിരേ ശക്തമായ നിലപാടെടുത്തിരുന്ന ഉദ്യോഗസ്ഥനായിരുന്നു രവി. ഇതേതുടര്‍ന്നു സംഭവത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: