കൊച്ചി: പണമിടപാടുമായി ബന്ധപ്പെട്ട് കേരള ക്രിക്കറ്റ് അസോസിയേഷന് (കെ.സി.എ) പ്രസിഡന്റും ബിസിസിഐ വൈസ് പ്രസിഡന്റുമായ ടി.സി മാത്യുവിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ കൊച്ചിയില്‍ ചോദ്യംചെയ്തു.
ഇടക്കൊച്ചി സ്റ്റേഡിയം രൂപകല്പന ചെയ്യുന്നതിന് ലണ്ടന്‍ ആസ്ഥാനമായ കള്‍സള്‍ട്ടന്‍സി കമ്പനി ഹോപ്കിന്സിന് ചട്ടവിരുദ്ധമായി പണംനല്കിയതാണ് എന്‍ഫോഴ്സ്മെന്റ് വിഭാഗം അന്വേഷിക്കുന്നത്.
കണ്‍സള്‍ട്ടന്‍സി ഫീസായി 27 ലക്ഷം രൂപയാണ് ഹോപ്കിന്‍സ് ആവശ്യപ്പെട്ടത്. എന്നാല്‍ കെസിഎ 88 ലക്ഷം രൂപ കൈമാറിയെന്നും ഇതിന് റിസര്‍വ് ബാങ്കിന്റെ അനുമതി ഇല്ലെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
പണംകൈമാറിയത് നിയമപരമായാണെന്ന് ടി.സി.മാത്യു മാധ്യമങ്ങളോട് പ്രതികരിച്ചു. അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: