ബാലസോര്‍: ഭാരതം തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ബാലിസ്റ്റിക് മിസൈലായ അഗ്നി-3 മിസൈല്‍ ഭാരതം വിജയകരമായി പരീക്ഷിച്ചു.
ഒഡീഷയിലെ വീലര്‍ ദ്വീപില്‍ നിന്നാണ് ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള അഗ്നി-3 വിക്ഷേപിച്ചത്.
3000 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഭൂതല മിസൈല്‍ ലക്ഷ്യത്തില്‍ കൃത്യമായി പതിച്ചതായി പ്രതിരോധ വൃത്തങ്ങള്‍ പറഞ്ഞു.
ഖര ഇന്ധനം ഉപയോഗിക്കുന്ന മിസൈലിന് 17 മീറ്റര്‍ നീളവും രണ്ട് മീറ്റര്‍ വ്യാസവും 50 ടണ്‍ ഭാരവുമുണ്ട്. 1.5 ടണ്‍വരെ ആണവ പോര്‍മുന വഹിക്കാന്‍ കഴിയും.
അഗ്നി മിസൈല്‍ നേരത്തെ തന്നെ സൈന്യത്തിന്റെ ഭാഗമാണ്. മിസൈലിന്റെ ശേഷി പരിശോധിക്കുന്നതിനായി മൂന്നാം തവണയാണ് പരീക്ഷണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: