ന്യൂദല്‍ഹി: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്വാള് ഒന്നാം റാങ്ക് തിരിച്ചു പിടിച്ചു. ഒന്നാം സ്ഥാനത്തുള്ള സൈനയ്ക്ക് 80,191 പോയിന്റാണുള്ളത്.
സിംഗപ്പൂര്‍ ഓപ്പണില്‍ നിന്ന് ചൈനയുടെ ലി സുറേയി പിന്മാറിയതും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും സൈനയ്ക്ക് ഗുണമായി.
പുതിയ പട്ടികയില്‍, ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ലി സുറേയി മൂന്നാമതാണ്. സ്പെയിനിന്റെ കരോലിന മാറിന് ആണ് രണ്ടാം സ്ഥാനത്തുള്ളത്.
ലോക ബാഡ്മിന്റണ്‍ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യാക്കാരിയായിരുന്നു സൈന. എന്നാല്‍ ആ നേട്ടത്തിന് അധികം ആയുസണ്ടായിരുന്നില്ല.
മലേഷ്യ ഓപ്പണ്‍ സൂപ്പര്‍ സീരിസ് സെമിഫൈനലില്‍ പരാജയപ്പെട്ടതോടെയാണ് സൈനയ്ക്ക് ഒന്നാം റാങ്ക് നഷ്ടമായത്.
അതേസമയം, മലയാളി താരം പി.വി.സിന്ധു ആദ്യ പത്തില്‍ നിന്ന് പുറത്തായി. പന്ത്രണ്ടാം സ്ഥാനമാണ് സിന്ധുവിനുള്ളത്.
പുരുഷ വിഭാഗത്തില്‍ കെ.ശ്രീകാന്ത് നാലാം സ്ഥാനം നിലനിര്‍ത്തി. പി.കാശ്യപ് പതിനാലാം സ്ഥാനത്തും എച്ച്.എസ്.പ്രണോയ് പതിനഞ്ചാമതുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: