കൊച്ചി: ശ്രീ വേദഗിരി മഠത്തിന്റെ ആഭിമുഖ്യത്തില്‍ 23 ന് ശങ്കര ജയന്തി ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. രാവിലെ ധ്യാന ക്ലാസോടെ ആരംഭിക്കുന്ന പരിപാടികള്‍ സുപ്രഭാത സ്തോത്രങ്ങള്‍ക്ക് ശേഷം 10.30 ന് കുളപ്പുറത്ത് ശങ്കരന്‍കുട്ടിയുടെ പ്രഭാഷണത്തോടെ അവസാനിക്കും.
തുടര്‍ന്ന് 3.30 മുതല്‍ ശങ്കരജയന്തി ആഘോഷങ്ങല് നടക്കും. പ്രൊഫ. ടി.എസ് വിജയകുമാര്‍ സ്വാഗതം പറയും. സ്വാമി അഭയാനന്ദ തീര്‍ത്ഥപാദര്‍ ശങ്കര ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യും.
ആനന്ദ തീര്‍ത്ഥ സ്വാമികള്‍ അധ്യക്ഷത വഹിക്കും. എറ്റുമാനൂര്‍ രാധാകൃഷ്ണന്, ഡോ. മഹാദേവന്, മനോജ് ചെമ്മുണ്ടവള്ളി, മാരായമുട്ടം രാജേഷ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: