ന്യൂദല്‍ഹി: ജൂണ്‍ പതിനഞ്ചോടെ 31 രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്കു കൂടി ഇ വിസ ലഭ്യമാകും. രാജ്യത്തിന്റെ വിനോദസഞ്ചാരത്തിന് കുതിപ്പുപകരുന്നതാണിത്.
രാജ്യത്തെ ഏഴു വിമാനത്താവളങ്ങളില്‍ കൂടി ഇവിസയ്ക്കുള്ള സംവിധാനവും ഒരുക്കും.ബ്രിട്ടന്, സ്പെയിന്, നെതര്‍ലാന്‍ഡ്സ്, പോര്‍ച്ചുഗല്‍, മലേഷ്യ, താന്‍സാനിയ, അര്‍ജന്റീന എന്നിവ ഇവയില്‍ പെടുന്നു.
നിലവില്‍ 45 രാജ്യങ്ങളില്‍ നിന്നുള്ള വികനോദ സഞ്ചാരികള്‍ക്ക് ഇ വിസ നല്‍കുന്നുണ്ട്. ഒന്‍പത് വിമാനത്താവളങ്ങളില്‍ നതിനുള്ള സൗകര്യവുമുണ്ട്.150 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇ വിസ ലഭ്യമാക്കുമെന്നാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നത്. ജൂണോടെ ഇ വിസ ലഭ്യമാകുന്ന രാജ്യങ്ങളുടെ എണ്ണം 76 ആകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: