കൊച്ചി: ഉദയംപേരൂരിലെ ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ബോട്ടിലിങ് പ്ലാന്റില്‍ കരാര്‍ തൊഴിലാളികള്‍ സമരം തുടങ്ങി. വേതന കരാര്‍ പുതുക്കണമെന്നാവശ്യപ്പെട്ടാണ് സമരം.
ബി.പി.സി.എല്‍ കൊച്ചി റിഫൈനറിയില്‍ നിന്നും പാചകവാതകം കൊണ്ടുപോകുന്ന ലോറി ജീവനക്കാരുടെ സമരം മൂലമുണ്ടായ പ്രതിസന്ധിക്ക് പരിഹാരമായി ദിവസങ്ങള്‍ക്കുള്ളിലാണ് അടുത്ത സമരം.
നിലവിലുള്ള കരാര്‍ കഴിഞ്ഞ മാസം 31 ന് അവസാനിച്ചതായി തൊഴിലാളികള്‍
പറയുന്നു. ബിപിസിഎല്‍ കൊച്ചി റിഫൈനറിയില്‍ നിന്ന് പാചക വാതകം കൊണ്ടു പോകുന്ന ലോറി ജീവനക്കാരുടെ സമരം തിങ്കളാഴ്ച രാത്രിയാണ് അവസാനിച്ചത്.
ഇന്നലെ മുതല്‍ ഐഒസിയിലെ തൊഴിലാളികള്‍ സമരം തുടങ്ങിയതോടെ പാചക വാതക വിതരണം പൂര്‍ണ്ണമായും നിലച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: