കോട്ടയം: കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന പുരസ്കാര സമര്‍പ്പണവും പ്രദര്‍ശനവും 18ന് എറണാകുളം ദര്‍ബാര്‍ഹാള്‍ കലാകേന്ദ്രത്തില്‍ നടക്കും. പ്രദര്‍ശനത്തിന്റെ ഉദ്ഘാടനവും പുരസ്കാരസമര്‍പ്പണവും മന്ത്രി കെ.സി ജോസഫ് നിര്‍വ്വഹിക്കും.
ഹൈബി ഈഡന് എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. ചിത്രകാരനായ അക്കിത്തം നാരായണന് മുഖ്യാതിഥിയായിരിക്കും. മേയര്‍ ടോണി ചമ്മണി, അക്കാദമി ചെയര്മാന് പ്രൊഫ.കാട്ടൂര്‍ നാരായണപ്പിള്ള, സെക്രട്ടറി വൈക്കം എം.കെ. ഷിബു എന്നിവര്‍ പങ്കെടുക്കും.
പ്രദര്‍ശനത്തോടനുബന്ധിച്ച് ഇന്ന് മുതല്‍ 20 വരെ ചിത്രകലാ അദ്ധ്യാപകര്‍ക്കുള്ള കലാസ്വാദന പഠനക്യാമ്പ് ദര്‍ബാര്‍ ഹാളില്‍ സംഘടിപ്പിക്കും. നാളെ ആരംഭിക്കുന്ന പ്രദര്‍ശനം 27ന് സമാപിക്കും.
ഈ വര്‍ഷം കലാപ്രദര്ശനത്തില് പങ്കെടുക്കുവാനും മത്സരത്തിനുമായി പെയ്ന്റിങ്, ശില്പം എന്നീ വിഭാഗങ്ങളില്‍നിന്ന് അപേക്ഷിച്ച 635 കലാകാരന്മാരില് നിന്ന് പ്രാഥമിക മൂല്യനിര്‍ണ്ണയത്തില്‍ സംസ്ഥാന പ്രദര്‍ശനത്തിന് തിരഞ്ഞെടുക്കപ്പെട്ട 228 കലാകാരന്മാരുടെ 229 കലാസൃഷ്ടികളാണ് പുരസ്ക്കാരങ്ങള്‍ക്ക് പരിഗണിക്കപ്പെട്ടത്.
ചിത്ര-ശില്പ വിഭാഗത്തില്‍ 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അഞ്ച് സംസ്ഥാന അവാര്‍ഡുകളും, 10,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അഞ്ച് ഓണറബിള്‍ മെന്‍ഷന്‍ അവാര്‍ഡുകളും, കലാവിദ്യാര്‍ത്ഥികള്‍ക്ക് 5,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന അഞ്ച് സ്പെഷ്യല്‍ മെന്‍ഷന്‍ അവാര്‍ഡുകളുമാണ് നല്‍കുന്നത്.
ചിത്ര-ശില്പ വിഭാഗത്തില്‍ മികച്ച ഛായാചിത്രത്തിന് ശങ്കരമേനോന് എന്‍ഡോവ്മെന്റ് സ്വര്‍ണ്ണമെഡലും മികച്ച ഭൂഭാഗചിത്രത്തിന് വിജയരാഘവന് എന്‍ഡോവ്മെന്റ് സ്വര്‍ണ്ണമെഡലും നല്‍കും.
ചിത്ര-ശില്പ വിഭാഗങ്ങളില്‍ മുഖ്യ സംസ്ഥാന പുരസ്ക്കാരങ്ങള്‍ അര്‍ഹരായവര്‍ : പ്രജിത് ഇ., എന്‍. ബാലമുരളികൃഷ്ണന്‍, സന്തോഷ് മിത്ര,ജയേഷ് കെ.കെ., സജികുമാര്‍ വി.പി.
ഓണറബിള്‍ മെന്‍ഷന്‍ പുരസ്ക്കാരത്തിന് അര്‍ഹരായവര്‍:ടി.കെ. അനില്‍, ടി.എസ്. പ്രസാദ്, ഹരീന്ദ്രന്‍ ചാലാട്, ബൈജു പി.കെ., പ്രസാദ് കുമാര്‍ കെ.എസ്.
കലാവിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രത്യേക പുരസ്ക്കാര ജേതാക്കള്‍:ശിവജി ആര്. (ഗവ. കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സ്, തിരുവനന്തപുരം), മുഹമ്മദ് റിയാസ് കെ.എ. (ഗവ. കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സ്, തിരുവനന്തപുരം), ദീപ കെ. (ഗവ. കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സ്, തൃശ്ശൂര്‍), സനോജ് എസ്.എസ്. (രാജാ രവിവര്‍മ്മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സ്, മാവേലിക്കര), ജോബിന് തോമസ് (ആര്.എല്‍.വി. കോളേജ് ഓഫ് മ്യൂസിക് ആന്റ് ഫൈന്‍ ആര്‍ട്സ്, തൃപ്പൂണിത്തുറ)
വി. ശങ്കരമേനോന് എന്‍ഡോവ്മെന്റ് സ്വര്‍ണ്ണ മെഡല്‍ വിബിന് റാഫേല്‍ രചിച്ച ‘സാറ എന്ന ചിത്രം നേടി. വിജയരാഘവന് എന്‍ഡോവ്മെന്റ് സ്വര്‍ണ്ണ മെഡല്‍’ ഷജിത്ത് ആര്.ബിക്കാണ് ലഭിച്ചത്.
ചിത്ര-ശില്പ വിഭാഗത്തിന്റെ വിധി കര്‍ത്താക്കള്‍ ഡി.എല്‍.എന്‍. റെഡ്ഡി (സെക്കന്തരാബാദ്), രാജശേഖരന് നായര്‍ (ബറോഡ), പ്രൊഫ. കെ.കെ. രാജപ്പന് (തിരുവനന്തപുരം) എന്നിവരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: