കുമളി: കുമളി ചെക്ക് പോസ്റ്റിലൂടെ കഞ്ചാവ് കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. കമ്പം സ്വദേശി ശശികുമാറിനെയാണ് ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എക്സൈസ് സംഘം പിടികൂടിയത്. കമ്പത്തുനിന്നും വാങ്ങിയ രണ്ട് കിലോ നൂറ് ഗ്രാം കഞ്ചാവ് ബാഗിലാക്കി തോളില്‍ തൂക്കി ചെക്ക് പോസ്റ്റ് മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്.
ചോദ്യം ചെയ്യലില്‍ കുമളി ബസ് സ്റ്റാന്റില്‍ വച്ച് ഇടപാടുകാരന് കൈമാറാനാണ് കമ്പത്തുനിന്നും കഞ്ചാവ് എത്തിച്ചതെന്നാണ് ലഭിച്ച വിവരം. പ്രതി ശശികുമാര്‍ കരിമ്പനിലെ ഒരു പച്ചക്കറി കടയിലെ ജീവനക്കാരനാണ്.
ആദ്യ തവണയാണ് കഞ്ചാവ് ഇടപാട് നടത്തുന്നതെന്നാണ് ഇയാള്‍ പറഞ്ഞത്. പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: