പതിനഞ്ച് പവന്‍ സ്വര്‍ണവും അരലക്ഷം രൂപയും കവര്‍ന്നു

Thursday 16 April 2015 10:23 pm IST

കൊട്ടാരക്കര: വെട്ടിക്കവലയില്‍ വ്യാപാരിയുടെ വീട് കുത്തിതുറന്ന് 15 പവന്‍ സ്വര്‍ണവും അരലക്ഷം രൂപയും കവര്‍ന്നു. വെട്ടിക്കവല പഞ്ചാത്ത് ഓഫീസിനു സമീപം തരംഗിണിയില്‍ പ്രവീണിന്റെ വീട്ടില്‍ നിന്നാണ് 15 പവനും 50000 രൂപയും അപഹരിച്ചത്. വീടിന്റെ അടുക്കളപൂട്ട് തകര്‍ത്ത് കടന്ന മോഷ്ടാക്കള്‍ കിടപ്പ് മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും അപഹരിച്ചു. ഹാര്‍ഡ്‌വെയര്‍ വ്യാപാരിയായിരുന്ന പ്രവീണും ഭാര്യയും മക്കളും കിടപ്പ് മുറിയില്‍ ഉണ്ടായിരുന്നുവെങ്കിലും പുലര്‍ച്ചയെയാണ് മോഷണ വിവരം അറിയുന്നത്. സമീപത്തുള്ള സഹകരണബാങ്ക് സെക്രട്ടറി പ്രകാശ,് ആരാധനയില്‍ സോമദാസ് എന്നിവരുടെ വീടുകളില്‍ കവര്‍ച്ചാശ്രമം ഉണ്ടായി. രണ്ടുദിവസംമുമ്പ് പകലാണ് നടുക്കുന്നില്‍ ചായക്കട നടത്തുന്ന കൃഷ്ണവിലാസത്തില്‍ ഗോവിന്ദപിളളയുടെ വീട്ടില്‍ മോഷണം നടന്നത്. ആളില്ലാതിരുന്ന വീടിന്റെ വാതില്‍ ആട്ടുകല്ലിന്റെ കുഴവി ഉപയോഗിച്ചാണ് തകര്‍ത്തത്. അലമാരയിലുണ്ടായിരുന്ന രണ്ടുപവന്‍ സ്വര്‍ണ്ണവും മൂവായിരം രൂപയും കവര്‍ന്നു. ചിരട്ടക്കോണത്ത് വിദേശമലയാളിയുടെ വീട്ടില്‍ മോഷണശ്രമത്തിനിടിയെ തീപിടുത്തമുണ്ടായത് ഒരാഴ്ച മുമ്പായിരുന്നു. വീടിന്റെ പിന്‍വാതില്‍ കത്തിക്കാനുള്ള മോഷ്ടാക്കളുടെ ശ്രമത്തിനിടയില്‍ അടുക്കിള കത്തി നശിക്കുകയായിരുന്നു. മോഷണം നടന്ന സ്ഥലങ്ങളില്‍ വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. പോലീസും ഫോറന്‍സിക് വിദഗ്ദരും സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.