വാളയാറില്‍ വിജിലന്‍സ് പരിശോധന: പണം പിടിച്ചു

Thursday 16 April 2015 10:31 pm IST

പാലക്കാട്: വാളയാറില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 5500 രൂപ പിടികൂടി. മോട്ടോര്‍ വാഹനവകുപ്പിന്റെ ഔട്ടര്‍ ചെക്ക്‌പോസ്റ്റില്‍ ഉദ്യോഗസ്ഥര്‍ പിരിച്ചെടുത്ത പണം ഏജന്റിന് കൈമാറുമ്പോഴാണ് വിജിലന്‍സ് സംഘം പിടിച്ചത്. ഇന്നലെ വൈകീട്ട് 7.20 നായിരുന്നു പരിശോധന. കൊല്ലങ്കോട് ആട്ടയാമ്പതി സ്വദേശി ബഷീറിനാണ് പണം കൈമാറിയിരുന്നത്. ഇയാള്‍ ഉദ്യോഗസ്ഥരുടെ ഏജന്റാണെന്ന് വിജിലന്‍സ് അധികൃതര്‍ പറഞ്ഞു. ചരക്കുവാഹനങ്ങളില്‍ നിന്നും കൈക്കൂലി വാങ്ങുന്നതായുള്ള വ്യാപക പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഡയറക്ടറുടെ ഉത്തരവുപ്രകാരം ഡിവൈ.എസ്.പി എം. സുകുമാരന്റെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന. ഈ സമയം ചെക്ക്‌പോസ്റ്റില്‍ എ.എം.വി.ഐ നൗഷാദും പ്യൂണുമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. നേരത്തെ വാളയാര്‍ ഇന്‍ ചെക്ക്‌പോസ്റ്റില്‍ വിജിലന്‍സ് പരിശോധന നടത്തി 79,000 രൂപ പിടികൂടിയപ്പോഴും ഇതേ എ.എം.വി.ഐയാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. വിജിലന്‍സ് സി.ഐ കെ.എം. പ്രവീണ്‍കുമാറിന്റെ നേതൃത്വത്തില്‍ ബി. സുരേന്ദ്രന്‍, പി.ബി. നാരായണന്‍, ജെ. ശങ്കര്‍, പി. ജയശങ്കര്‍, കെ.എല്‍. ശിവദാസ്, എച്ച്. റഹ്മാന്‍, സന്തോഷ് എന്നിവരടങ്ങിയ സംഘം മൈനിംഗ് ആന്‍ഡ് ജിയോളജി അസിസ്റ്റന്റ് ജിയോളജിസ്റ്റ് എം.വി. വിനോദിന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന നടത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.