സ്വകാര്യ ബസ്സുകള്‍ കൂട്ടിയിടിച്ച് ഏഴു പേര്‍ക്ക് പരിക്ക്

Thursday 16 April 2015 10:30 pm IST

കോട്ടയം: നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിനു പിന്നില്‍ മറ്റൊരു സ്വകാര്യ ബസിടിച്ച് ഏഴു പേര്‍ക്ക് പരിക്ക്. എംസി റോഡില്‍ ചൂട്ടുവേലി കവലയില്‍ ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു സംഭവം. അപകടത്തില്‍ പരുക്കേറ്റ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നഴ്‌സിങ് അസിസ്റ്റന്റ് ചിന്നമ്മ (41), അയ്മനം സ്വദേശി മീനു (23), എല്‍സമ്മ (63), അലീന (17), സുധര്‍മ്മ (50), ആര്‍പ്പൂക്കര സ്വദേശി ചെല്ലപ്പന്‍ (89) എന്നിവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും നാരാണ(86)നെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോട്ടയം കരിപ്പൂത്തിട്ട റൂട്ടില്‍ സര്‍വീസ് നടത്തുന്ന അറഫ ബസ്സാണ് പതിനാറില്‍ചിറ മെഡിക്കല്‍ കോളേജ് റൂട്ടില്‍ ഓടുന്ന ആര്‍ച്ച ബസിനു പിന്നില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ അറഫ ബസിന്റെ ഒരു വശം പൂര്‍ണമായി തകര്‍ന്നു. ഓടിക്കൂടിയ നാട്ടുകാരാണ് പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. അപകടത്തെത്തുടര്‍ന്നു അര മണിക്കുറോളം ഗതാഗതം സ്തംഭിച്ചു. തുടര്‍ന്ന് ഗാന്ധിനഗര്‍ പോലീസ് എത്തി വാഹനങ്ങള്‍ മാറ്റിയ ശേഷമാണു ഗതാഗതം പുനസ്ഥാപിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.