വൈക്കം : കോവിലകത്തുംകടവ് മാര്‍ക്കറ്റിലേക്കുള്ള റോഡ് അറ്റകുറ്റപണികള്‍ നടത്തി ഗതാഗതത്തിന് തുറന്നുകൊടുത്തതിന്റെ പിറ്റേ ദിവസം തകര്‍ന്നു. നിര്‍മാണത്തിലെ താളപ്പിഴകളില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡില്‍ വാഴനട്ടു. ദിനംപ്രതി നൂറുകണക്കിന് മത്സ്യതൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ മാര്‍ക്കറ്റിലെത്തുവാന്‍ ആശ്രയിക്കുന്നത് ഈ റോഡിനെയാണ്. നിര്‍മാണത്തിനായി റോഡ് അടച്ചപ്പോള്‍ മത്സ്യതൊഴിലാളികള്‍ ഉള്‍പ്പെടയുള്ളവര്‍ കൊച്ചുകവല വഴിയുള്ള റോഡിലൂടെയാണ് മാര്‍ക്കറ്റിലേക്ക് പോയത്. എന്നാല്‍ റോഡ് പുനര്‍നിര്‍മിച്ചത് ഇവര്‍ക്ക് ഇരട്ടി ദുരിതമായിരിക്കുകയാണ്. ഇന്നലെ റോഡിലൂടെ പോയ ഭാരവണ്ടി നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ താളപ്പിഴവുകള്‍ മൂലം റോഡില്‍ താഴുകയായിരുന്നു. അഴിമതിയാണ് റോഡി തകര്‍ച്ചക്ക് കാരണമെന്ന് പരക്കെ ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: