കാലിക്കറ്റ് സര്‍വ്വകലാശാല മഹാകവിയായി ചിത്രീകരിച്ച ഭീകരന്‍ കൊല്ലപ്പെട്ടു

Thursday 16 April 2015 10:49 pm IST

കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാല ബിരുദ വിദ്യാര്‍ത്ഥികളുടെ മുന്നില്‍ മഹാകവിയായി അവതരിപ്പിച്ച അല്‍ക്വയ്ദ ഭീകരന്‍ ഇബ്രാഹിം അല്‍ റുബായിഷ് യെമനില്‍ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അല്‍ക്വയ്ദയാണ് റുബായിഷിന്റെ മരണം സ്ഥിരീകരിച്ചത്. 2013ല്‍ സര്‍വ്വകലാശാലയിലെ ബിരുദ മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളുടെ ഇംഗ്ലീഷ് സിലബസിലാണ് റുബായിഷിന്റെ കവിത ഉള്‍പ്പെടുത്തിയത്. ലിറ്ററേച്ചര്‍ ആന്‍ഡ് കോണ്‍ടെംപററി ഇഷ്യൂസ് എന്ന സമാഹാരത്തിലായിരുന്നത്. ഇതിനെതിരെ എബിവിപി, വിദ്യാഭ്യാസ സംരക്ഷണ സമിതി, ബിജെപി എന്നിവ രംഗത്തുവന്നു; കവിത പഠിപ്പിക്കണമെന്ന ആവശ്യവുമായി ഇടതു-മുസ്ലിം ബുദ്ധിജീവികളും. കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന് കവിത പഠിപ്പിക്കേണ്ടതില്ലെന്ന സര്‍വ്വകലാശാലയുടെ തീരുമാനത്തിനെതിരെ ഇടതു-മുസ്ലിം ബുദ്ധിജീവികളും സംഘടനകളും പ്രക്ഷോഭം സംഘടിപ്പിച്ചു. കവിത പരസ്യമായി പഠിപ്പിച്ചുകൊണ്ടാണ് എസ്എഫ്‌ഐ ഭീകരനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്. സച്ചിദാനന്ദന്‍ മുതല്‍ കെഇഎന്‍ വരെയുള്ള ഇടതു ബുദ്ധിജീവികളും അധ്യാപക സംഘടനകളും അതിന്റെ ഭാഗമായി. സൗദി സര്‍ക്കാര്‍ കൊടും ഭീകരനെന്ന് പ്രഖ്യാപിച്ച വ്യക്തിയെയാണ് മഹാകവിയായി ചിത്രീകരിച്ച് വാഴ്ത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.