മെഡിക്കല്‍ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം

Friday 17 April 2015 9:59 am IST

കൊച്ചി: മെഡിക്കല്‍ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷന്‍ അഞ്ചാമത് സംസ്ഥാന സമ്മേളനം 18.19 തിയതികളിലായി നടക്കും. സമ്മേളനത്തോടനുബന്ധിച്ച് ലോബ്‌കോണ്‍ എക്‌സപോ സംഘടിപ്പിക്കുന്നുണ്ടെമന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എറണാകുളം രാമവര്‍മ സെന്റിനറി ഹാളില്‍ നടക്കുന്ന സമ്മേളനം ആരോഗ്യ മന്ത്രി വിഎസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. പാരാമെഡിക്കല്‍ കൗണ്‍സില്‍ ബില്‍ നിയമമാക്കുക, ക്ലിനിക്കല്‍ എസ്റ്റാബിഷ്‌മെന്റ് ബില്ലിലെ അപാകതകള്‍ പരിഹരിക്കുക, മെഡിക്കല്‍ ലബോറട്ടറികളെയും,ടെക്‌നീഷ്യന്മാരെയും സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ സമ്മേളനത്തില്‍ ഉന്നയിക്കും. സമ്മേളനത്തില്‍ എക്‌സൈസ് മന്ത്രി കെ.ബാബു, എംഎല്‍എമാരായ ഡൊമിനിക് പ്രസന്റേഷന്‍, ബെന്നി ബഹ് നാന്‍, വി.ഡി. സതീശന്‍, ഹൈബി ഈഡന്‍ എന്നിവര്‍ പങ്കെടുക്കും. 18നു നടക്കുന്ന തുടര്‍വിദ്യാഭ്യാസ പരിപാടി ഡോ. ഹസീന മുഹമ്മദ് ഉദ്ഘാടനം ചെയ്യും. അമൃത മെഡിക്കല്‍ കോളേജ് മുന്‍ ഡീന്‍ ഡോ. സി.എം. വാസുദേവന്‍, ഡോ. രാഗി എംബിബിഎസ്, പ്രൊഫ. ഡോ. കെ. മോഹന്‍, ഡോ. എ. വിജയലക്ഷ്മി എന്നിവര്‍ ക്ലാസുകള്‍ നയിക്കും. വിവിധ ജില്ലകളില്‍ നിന്നായി 2000ത്തിലധികം പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ മെഡിക്കല്‍ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ടി.എ. വര്‍ക്കി, ജനറല്‍ സെക്രട്ടറി അലക്‌സ് എബ്രാഹം, ട്രഷറര്‍ ഡോ. കെ. രമേഷ് കുമാര്‍, എറണാകുളം ജില്ലാ പ്രസിഡന്റ് സി.ജെ. ഏല്യാസ് എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.