കാലടി: ശ്രീശങ്കര ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ആദിശങ്കരജന്മദേശ വികസന സമിതിയുടെ നേതൃത്വത്തില്‍ 19ന് ഞായറാഴ്ച ഗ്രാമപരിക്രമ നടത്തുന്നു. ശ്രീശങ്കര സന്ദേശങ്ങള്‍ സാധാരണക്കാരില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
രാവിലെ 7ന് നായത്തോട് ശിവനാരായണ ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന പരിക്രമ കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തില്‍ സമാപിക്കും.
ശ്രീശങ്കരന്റെ ജീവിതവുമായി ബന്ധപ്പെട്ട തുറങ്കര, തിരുവെള്ളമാന്‍ തുള്ളി, നീലകുളങ്ങര, തൃക്കൈയില്‍ വാമനപുരം, കാലടി പുത്തന്‍കാവ്, മാണിക്കമംഗലം, കാലടി ശ്രീകൃഷ്ണസ്വാമി തുടങ്ങിയ ക്ഷേത്രങ്ങളിലൂടെ പരിക്രമ നടക്കും. സന്യാസിശ്രേഷ്ഠര്‍, സാമുദായിക സംഘടന നേതാക്കള്‍ സാംസ്ക്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കാളികളാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: