ഏലൂക്കര സര്‍വീസ് സഹകരണ ബാങ്ക് മാതൃകയാകുന്നു: കുബേരരഹിത ഗ്രാമം 18 ന്

Friday 17 April 2015 10:10 am IST

കൊച്ചി: നാട്ടില്‍ നിന്നും കൊള്ളപ്പലിശക്കാരെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ഏലൂക്കര സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കുബേര രഹിത ഗ്രാമം പദ്ധതി വന്‍ വിജയമായതായി ബാങ്ക് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജനുവരി 22നു വി.ഡി. സതീശന്‍ എംഎല്‍എയാണ് പദ്ധതി  ഉദ്ഘാടനം ചെയ്തത്.പദ്ധതി ആരംഭിച്ച് മൂന്നു മാസം കൊണ്ട് ഗ്രാമത്തെ പൂര്‍ണ കുബേര രഹിത ഗ്രാമമാക്കാന്‍ സാധിച്ചുവെന്നും അവര്‍. കുബേര രഹിത ഗ്രാമമായി പ്രഖ്യാപിക്കുന്ന ചടങ്ങ് 18നു നടക്കും. വൈകിട്ട് നാല് മണിക്ക് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പരിപാടി ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അധ്യക്ഷനാകും. പുനര്‍നാമകരണം, ജലസമൃദ്ധി ഗ്രാമ പ്രഖ്യാപനം, ഭവന നിര്‍മാണ സഹായം നല്‍കല്‍, എംഎ ഹിസ്റ്ററി  റാങ്ക് അവാര്‍ഡ് ദാനം, ലോഗോ പ്രകാശനം, വീട്ടമ്മമാര്‍ക്കൊരു സമ്പാദ്യവും എടിഎം (വിസ) കാര്‍ഡ് പദ്ധതി, ഓണ്‍ലൈന്‍ മൊബൈല്‍ ബ്രാഞ്ച്, പലിശ രഹിത ഓട്ടോറിക്ഷാ പദ്ധതി, പലിശ രഹിത വിവാഹ വായ്പാ പദ്ധതി എന്നീ പദ്ധതികളുടെ ഉദ്ഘാടനവും തദവസരത്തില്‍ നടക്കുമെന്നും പറഞ്ഞു. അധ്യയന വര്‍ഷ ആരംഭത്തിലും ഓണക്കാലത്തും പലിശ രഹിത വായ്പ, പൈപ്പിലൂടെ ജലസേചനം എന്നീ പദ്ധതികള്‍ ബാങ്ക് മുഖേന ആരംഭിച്ചിട്ടു്യുെന്നും അറിയിച്ചു. ചടങ്ങില്‍ എംഎല്‍എമാരായ വി.ഡി. സതീശന്‍, അന്‍വര്‍ സാദത്ത് സംവിധായകന്‍ സിബി മലയില്‍, ഡിസിസി പ്രസിഡന്റ് വി.ജെ. പൗലോസ് എന്നിവര്‍ പങ്കെടുക്കുമെന്നും കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ ഏലൂക്കര സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.എം. സെയ്തുകുഞ്ഞ്, ഡയറക്റ്റര്‍മാരായ ജോസഫ് ജൂഡ്, എം.എസ്. നാസര്‍, എ.ബി. അബ്ദുള്‍ ജലീല്‍, സെക്രട്ടറി സി.എം. സക്കീര്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.