സന്യാസി സമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു

Friday 17 April 2015 9:02 pm IST

എരുമേലി: 27, 28 തീയതികളില്‍ എരുമേലിയില്‍ നടക്കുന്ന സംസ്ഥാനതല സന്യാസി സമ്മേളനത്തിന് സ്വാഗതസംഘം രൂപീകരിച്ചു. വിവിധ സംഘടനാ പ്രതിനിധികളായ എ.കെ സോമശേഖരന്‍, വി.സി അജികുമാര്‍, വി.എസ് വിജയന്‍, കെ.കെ മോഹനന്‍, കെ.പി ഗോപാലപിള്ള, രാജുകൊടിത്തോട്ടം, ശ്രീകുമാര്‍ ശ്രീപാദം, വി.ആര്‍ രതീഷ്, കണ്ണന്‍ ചോറ്റി എന്നിവരെ രക്ഷാധികാരികളായി തെരഞ്ഞെടുത്തു. റ്റി.പി പ്രസാദിനെ കണ്‍വീനറായും തെരഞ്ഞെടുത്തു. വി.എസ് വിജയന്‍ പാറത്തോട് അധ്യക്ഷതവഹിച്ചു. മാര്‍ഗ്ഗദര്‍ശക് മണ്ഡല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വാമി പദ്മസ്വരൂപാനന്ദസരസ്വതി, വാഴൂര്‍ ആനന്ദകുടീരം മാതാജി വിദ്യാനന്ദസരസ്വതി, സന്യാസി സമ്പര്‍ക്ക പ്രമുഖ് കെ.ആര്‍. ശശിധരന്‍ എന്നിവര്‍ സംസാരിച്ചു. സമ്മേളന നടത്തിപ്പിനായി 41 അംഗ കമ്മറ്റിയെയും തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.