വൃദ്ധമന്ദിരത്തില്‍ വിഷു ആഘോഷവുമായി സുമനസുകള്‍

Friday 17 April 2015 5:42 pm IST

വൃദ്ധമന്ദിരത്തിലെ അന്തേവാസികള്‍ക്ക് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വിഷു സദ്യ ഒരുക്കിയപ്പോള്‍

ആലപ്പുഴ: കലവൂര്‍ മാരന്‍കുളങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന വൃദ്ധമന്ദിരത്തിലെ അന്തേവാസികള്‍ക്ക് മറക്കാനാവാത്ത വിഷു ആഘോഷമായിരുന്നു ഇത്തവണത്തേത്. ഉറ്റവരും ഉടയവരും സംരക്ഷിക്കാനില്ലാതെ വൃദ്ധമന്ദിരത്തില്‍ കഴിയേണ്ടിവരുന്ന ഇവര്‍ക്കൊപ്പമാണ് ഒരു കൂട്ടം നല്ല മനസുകള്‍ ഇത്തവണ വിഷു ആഘോഷിച്ചത്.

ജെസിഐ പുന്നപ്ര ചലഞ്ച് സിറ്റി പ്രവര്‍ത്തകര്‍ രാവിലെ വൃദ്ധമന്ദിരത്തിലെത്തി വിഷുക്കൈനീട്ടവും അരിയും നല്‍കി. എഎന്‍ പുരം ശിവകുമാര്‍ വിഷു സന്ദേശം നല്‍കി. ജെസിഐ പുന്നപ്ര ചലഞ്ച് സിറ്റി പ്രസിഡന്റ് നസീര്‍ സലാം അദ്ധ്യക്ഷത വഹിച്ചു. അഡ്വ. പ്രദീപ് കൂട്ടാല, പി. അശോകന്‍, റസീന നസീര്‍, മിനി പ്രദീപ്, മഞ്ചുഷ അശോക്, ത്രേസ്യാമ്മ ജോസഫ് എന്നിവര്‍ പങ്കെടുത്തു.

ഇവര്‍ക്കു പിന്നാലെ ഫേസ്ബുക്ക് കൂട്ടായ്മയായ നന്മ മനസുകളുടെ കൂട്ടായ്മ പ്രവര്‍ത്തകര്‍ വിഭവ സമൃദ്ധമായ വിഷു സദ്യയും, വസ്ത്രങ്ങളുമായി എത്തി. അന്തേവാസികള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചിട്ടാണ് ഇവര്‍ മടങ്ങിയത്. കൂട്ടായ്മ പ്രവര്‍ത്തകരായ ഷഫീക്ക്, ഷമീര്‍ പട്ടരുമഠം, നൂറുദ്ദീന്‍ ഹാഫിയത്ത്, കെ.എം. ജുനൈദ്, ഉണ്ണി, എന്നിവര്‍ നേതൃത്ത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.