സിപിഎമ്മിനെ രാഷ്ട്രീയ പാര്‍ട്ടിയെന്ന് വിളിക്കുന്നതേ തെറ്റ്

Friday 17 April 2015 9:23 pm IST

ദയവായി സിപിഎമ്മിനെ പിരിച്ചുവിട്ടു രാജ്യത്തിനെ രക്ഷിക്കണം.സിപിഎമ്മുമായി വിഡ്ഢികള്‍ മാത്രമേ ഇനി കൂട്ട് കൂടുകയുള്ളൂ. ഇപ്പോള്‍ യുവജനങ്ങള്‍ ആരും ഈ പാര്‍ട്ടിയിലേക്ക് പോകുന്നില്ല. ആയുധ ബലത്തിലും, ഗുണ്ടായിസത്തിലും, കൊലപാതക രാഷ്ട്രീയത്തിലും വിശ്വസിക്കുന്ന ഒരു സംഘത്തെ രാഷ്ട്രീയ പാര്‍ട്ടി എന്ന് പറയുന്നത് തന്നെ തെറ്റാണ്. എല്ലാക്കാലത്തും അധികം പേരും ശരി എന്ന് പറയുന്നതിനെ എതിര്‍ക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചു പോന്നിട്ടുള്ളത്. ആടിനെ പട്ടി ആക്കുന്ന നടപടി. കുറെ യുവാക്കളെ മദ്യവും മയക്കു മരുന്നും നല്‍കി ഗുണ്ടായിസത്തിനു ഉപയോഗിച്ച് അവരുടെ കുടുംബവും നാടും നശിപ്പിച്ചത് അല്ലാതെ ഈ പാര്‍ട്ടിയെ കൊണ്ട് ഭാരതത്തിന് ഒരു ഗുണവും ഉണ്ടായിട്ടില്ല. ഉണ്ടായതു ചില്ല് മേടയില്‍ ഇരിക്കുന്ന നേതാക്കളുടെ കുടുംബത്തിനു മാത്രം. ഈ തട്ടിപ്പ് സംഘത്തിന്റെ പിന്നാലെ ആരും പോകരുത്. ഈ മുങ്ങുന്ന കപ്പലില്‍ കയറി ജീവിതം നശിപ്പിക്കരുത്. ജോര്‍ജ്ജ് മാര്‍ട്ടിന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.