ഇടുക്കി: ഇടുക്കി ഡാമിലെ വൈശാലി ഗുഹയില്‍ കൂറ്റന്‍ അക്വേറിയം വരുന്നു. ഹൈഡല്‍ ടൂറിസം പദ്ധതിയില്‍പ്പെടുത്തിയാണ് ഗുഹ വിനോദസഞ്ചാരികള്‍ക്കായി തുറക്കുന്നത്.
കെഎസ്ഇബിയുടെ കീഴിലുള്ള ഹൈഡല്‍ ടൂറിസം വിഭാഗം പദ്ധതി നടത്തിപ്പിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങി.
മുക്കാല്‍ കിലോ മീറ്ററോളം ദൈര്‍ഘ്യമുള്ള ഈ ഗുഹയില്‍ അരക്കിലോമീറ്റര്‍ നീത്തിലാണ് ലോകോത്തര നിലവാരത്തിലുള്ള അക്വേറിയം നിര്‍മ്മിക്കുന്നത്. ഇതിനു വരുന്ന തുക കണക്കാക്കി വരികയാണെന്ന് ഹൈഡല്‍ ടൂറിസം അധികൃതര്‍ അറിയിച്ചു.
1988ല്‍ ഭരതന് സംവിധാനം ചെയ്ത വൈശാലി എന്ന സിനിമയുടെ ചിത്രീകരണത്തിനായി ഈ ഗുഹ ഉപയോഗിച്ചു. ഇതേത്തുടര്‍ന്നാണ് ഡാമിനുസമീപം സ്ഥിതിചെയ്യുന്ന ഈ ഗുഹയ്ക്ക് വൈശാലി ഗുഹയെന്ന് പേര് വന്നത്. ഇടുക്കി ഡാം നിര്‍മ്മിക്കുന്നതിനായി സാമഗ്രികള്‍ ആര്‍ച്ച് ഡാമിന് സമീപം എത്തിക്കുന്നതിനാണ് ഗുഹ നിര്‍മ്മിച്ചത്.
എട്ട് മീറ്റര്‍ വ്യാസമുള്ള ഗുഹയില്‍ ഇപ്പോള്‍ സഞ്ചാരികളെ വിലക്കിയിരിക്കുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ ഇടുക്കി ഗോള്‍ഡ് എന്ന സിനിമയില്‍ വൈശാലി ഗുഹ കാണിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: