ശ്രീലങ്കന്‍ പ്രധാനമന്ത്രി ഗുരുവായൂര്‍ ദര്‍ശനം നടത്തി

Saturday 18 April 2015 2:09 pm IST

തൃശൂര്‍: ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി. ഏകദേശം അരമണിക്കൂറോളം അദ്ദേഹം ക്ഷേത്രത്തിനുള്ളില്‍ ചെലവഴിച്ചു. സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിനകത്തും പുറത്തും ശക്തമായ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഇന്നു രാവിലെ ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ പ്രത്യേക വിമാനത്തിലാണ് റനില്‍ വിക്രമസിംഗെയും ഭാര്യയും എത്തിയത്. സംസ്ഥാന സര്‍ക്കാര്‍ അതിഥിയായെത്തിയ പ്രധാനമന്ത്രിയേയും സംഘത്തേയും കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, കളക്ടര്‍ എം.ജി. രാജമാണിക്യം, എഡിജിപി പത്മകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. സ്വകാര്യഹോട്ടലില്‍ വിശ്രമത്തിനു ശേഷം വിക്രമസിംഗെ 9.20നു ഗുരുവായൂര്‍ക്കു യാത്ര തിരിച്ചു. അദ്ദേഹത്തോടൊപ്പം ഹിന്ദുമത കാര്യ, പുനര്‍നിര്‍മ്മാണ മന്ത്രി സി.എം. സ്വാമിനാഥന്‍, റിട്ട. ഡപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഡബ്ല്യു. ഡബ്ല്യു. വിക്രമസിംഗെ, പിഎസ്ഒ അശോക് അരിയവന്‍, സുരക്ഷ ഉദ്യോഗസ്ഥന്‍ ഡബ്ല്യു. ഹെര്‍ത്ത് എന്നിവരുണ്ടായിരുന്നു. വൈകിട്ട് 4.15 ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി കൊളംബോയ്ക്കു മടങ്ങും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.