ഗുരുവായൂര്‍: ഭാരതവുമായി വളരെ അടുത്ത ബന്ധമാണ് ശ്രീലങ്ക ആഗ്രഹിക്കുന്നതെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ. താന്‍ ഇന്ത്യന്‍ അനുകൂലിയോ ചൈന അനുകൂലിയോ അല്ല. ശ്രീലങ്കന്‍ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന പ്രധാനമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു.
ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീലങ്ക സന്ദര്‍ശിച്ചിരുന്നു. അതുപോലെ ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേ ന്യൂദല്‍ഹി സന്ദര്‍ശിക്കുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. ഇതെല്ലാം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിന്റെ ഭാഗമാണെന്നും ഗുരുവായൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ റെനില്‍ വിക്രമസിംഗെ പറഞ്ഞു.
ഭാരതത്തിലെ മത്സ്യത്തൊഴിലാളികളുടെ പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുരൂവായൂര്‍ ദേവസ്വത്തിന്റെ ആനത്താവളത്തില്‍ ആനകളെ എങ്ങനെ സംരക്ഷിക്കുന്നു എന്നതിനെക്കുറിച്ച് പഠിക്കാന്‍ ശ്രീലങ്കന്‍ ആന സംരക്ഷണ കേന്ദ്രത്തില്‍ നിന്നുള്ള സംഘത്തെ അയക്കും.
കൂടിയാട്ടം, മ്യൂറല്‍ പെയിന്റിംഗ് എന്നീ ഭാരത കലകളെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: