ന്യൂദല്‍ഹി: ഐഎന്‍എസ് വിശാഖപട്ടണം എന്ന യുദ്ധക്കപ്പല്‍ ഇന്ന് നീറ്റിലിറക്കും.ഏത് അന്തരീക്ഷത്തിലും സുഗമമായി പ്രവര്‍ത്തിക്കുന്ന, നശീകരണി വിഭാഗത്തില്‍ പെടുന്ന കപ്പലാണിത്.മുംബയ് നാവിക സേനാ തുറമുഖത്താണ് നീറ്റിലിറക്കുക.
പരീക്ഷണങ്ങള്‍ക്കും പരിശോധനകള്‍ക്കും ശേഷം കപ്പല്‍ 2018ല്‍ സൈന്യത്തില്‍ ചേര്‍ക്കും.29600 കോടി രൂപയാണ് പദ്ധതിക്കു വന്ന ചെലവ്. ഏറെക്കുറെ പൂര്‍ണ്ണമായും ഭാരതത്തില്‍ തന്നെ നിര്‍മ്മിച്ച കപ്പലാണിത്.
7300 ടണ്‍ ഭാരമുണ്ട്. ഭാരതനാവിക സേനയുടെ ഏറ്റവും വലിയ നശീകരിണിക്കപ്പലാണിത്. ഇസ്രായേല്‍ നിര്‍മ്മിത റഡാറാണ് ഇതിലുള്ളത്.
32 ബരാക് മിസൈല്‍, എട്ട് ദീര്‍ഘദൂര മിസൈല്‍ എന്നിവ നതിലുണ്ട്.ഭാരതവും ഇസ്രായേലും ചേര്‍ന്ന് നിര്‍മ്മിച്ചവയാണ് ഇവ.ഇവയ്ക്കു പുറമേ എട്ട് ബ്രഹ്മോസ് മിസൈലുകളും ഇതിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: