കണ്ണൂര്‍(ഇരിട്ടി): സ്വന്തം മകനെതിരെ അഴിമതിയാരോപണമുന്നയിക്കുകയും മകനെ മന്ത്രിക്കസേരയില്‍ നിന്നും പുറത്താക്കാന്‍ എല്ലാ നെറികെട്ട ശ്രമങ്ങളും നടത്തുകയും ചെയ്ത ബാലകൃഷ്ണപിള്ള മന്ത്രിമാരായ മാണിക്കെതിരേയും അനൂപ് ജേക്കബിനെതിരെയും വിജിലന്‍സില്‍ നല്കിയ പരാതി അടിസ്ഥാനരഹിതമാണെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്മാന് ജോണി നെല്ലൂര്‍. ഇരിട്ടിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫില്‍ സ്ഥാനം നഷ്ടപ്പെട്ട പിള്ള എല്‍ഡിഎഫില്‍ ചേക്കേറാനുള്ള നെട്ടോട്ടത്തിലാണ്. ജോണി നെല്ലൂര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: