കൊച്ചി: സ്വദേശി ശാസ്ത്ര പ്രസ്ഥാനം നടത്തുന്ന ശാസ്ത്ര പ്രതിഭാ മത്സരത്തിന്റെ ദ്വിദിന ക്യാമ്പ് പീച്ചിയിലെ കേരള വന ഗവേഷണ കേന്ദ്രത്തില്‍ തുടങ്ങി. ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ.സി. നായര്‍ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
സ്വദേശി ശാസ്ത്ര പ്രസ്ഥാനം സംസ്ഥാന പ്രസിഡന്റ് ഡോ. കെ. മുരളീധരന് അധ്യക്ഷത വഹിച്ചു. കെഎഫ്ആര്‍ഐ രജിസ്ട്രാര്‍ സതീശ കുമാര്‍, സ്വദേശി ശാസ്ത്ര പ്രസ്ഥാനം സെക്രട്ടറി ഡോ. കെ. ഗിരീഷ് കുമാര്‍, ഡോ. എന്‍.ജി.കെ. പിള്ള, ശാസ്ത്ര പ്രതിഭാ മത്സരം ജനറല്‍ കണ്‍വീനര്‍ ഡോ. രമാലക്ഷ്മി പൊതുവാള് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
സ്വദേശി ശാസ്ത്ര പ്രസ്ഥാനം സംഘടിപ്പിക്കുന്ന ശാസ്ത്ര പ്രതിഭാ മത്സര പരീക്ഷയിലെ ആദ്യഘട്ടം കേരളത്തിലെ തിരഞ്ഞെടുത്ത 40 സ്കൂള്‍ കേന്ദ്ര ങ്ങളില്‍ നടന്നു. അതില്‍ വിജയികളായവരെ പങ്കെടുപ്പിച്ച് 4 റീജണല്‍ കേന്ദ്ര ങ്ങളില്‍ നടന്ന രണ്ടാം ഘട്ട പരീക്ഷയില്‍ വിജയികളായ 159 വിദ്യാര്‍ത്ഥികളാണ് ഈ ദ്വിദിന ക്യാമ്പില്‍ മാറ്റുരയ്ക്കുന്നത്. 6 മുതല്‍ 11 വരെ ക്ലാസിലെ വിദ്യാര്‍ത്ഥി കളില്‍ നിന്നും മികച്ച വിജയം നേടുന്ന 12 പേരെ ശാസ്ത്ര പ്രതിഭകളായി തിരഞ്ഞെടുക്കും.
ഇന്ന് നടക്കുന്ന ക്യാമ്പിന്റെ സമാപന സമ്മേളനത്തില്‍ വിഎസ്എസ്സി റിട്ട. സയന്റിസ്റ്റ് ഡോ. വി.പി. ബാലഗംഗാധരന്‍ മുഖ്യാതിഥിയായിരിക്കും. ശാസ്ത്ര പ്രതിഭകള്‍ക്കുള്ള ക്യാഷ് അവാര്‍ഡും പുരസ്കാരവും ചടങ്ങില്‍ വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: