ബംഗ്ലാദേശ് പാക്കിസ്ഥാനെ തകര്‍ത്തു

Saturday 18 April 2015 8:39 pm IST

മിര്‍പൂര്‍: പതിനാറുവര്‍ഷത്തെ കാത്തിരിപ്പിനുശേഷം പാക്കിസ്ഥാനെതിരെ ബംഗ്ലാദേശിന് വിജയം. വെള്ളിയാഴ്ച രാത്രി നടന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ കളിയിലാണ് ബംഗ്ലാദേശ് മികച്ച വിജയം സ്വന്തമാക്കിയത്. 79 റണ്‍സിനായിരുന്നു ബംഗ്ലാ കടുവകള്‍ വിജയം കൈവരിച്ചത്. 1999ലെ ലോകകപ്പ് ക്രിക്കറ്റിലായിരുന്നു ഇതിന് മുന്‍പ് പാക്കിസ്ഥാനെതിരെ ബംഗ്ലാദേശ് വിജയം സ്വന്തമാക്കിയത്. പാക്കിസ്ഥാനെതിരെ ബംഗ്ലാദേശിന്റെ രണ്ടാം വിജയമാണ് വെള്ളിയാഴ്ചത്തേത്. പാക്കിസ്ഥാന് വേണ്ടി മുഹമ്മദ് റിസ്‌വാനും സാദ്  നസീമും ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ബംഗ്ലാദേശ് 1-0ന് മുന്നിലെത്തി. സ്‌കോര്‍ ചുരുക്കത്തില്‍: ബംഗ്ലാദേശ് 6ന് 329, പാക്കിസ്ഥാന്‍ 45.2 ഓവറില്‍ 250ന് ഓള്‍ ഔട്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.