പത്തനംതിട്ട: വിഷുമഹോത്സവപൂജകള് പൂര്‍ത്തിയാക്കി ശബരിമല ക്ഷേത്രനട ഇന്ന് രാത്രി 10ന് അടയ്ക്കും. വിഷുവിന് ശേഷവും സന്നിധാനത്തേക്കുള്ള തീര്‍ത്ഥാടകരുടെ ഒഴുക്ക് ഇന്നലേയും തുടര്‍ന്നു. ഇന്ന് ഉച്ചയ്ക്ക് 12 വരെ ഭക്തര്‍ക്ക് നെയ്യഭിഷേകത്തിനുള്ള അവസരമുണ്ട്.
വിഷുമഹോത്സവത്തിന്റെ ഭാഗമായി സന്നിധാനത്ത് നടന്ന സപ്താഹയജ്ഞം 17ന് അവഭൃഥസ്നാനത്തോടെ സമാപിച്ചു. നടതുറന്ന ദിവസങ്ങളില്‍ സഹസ്രകലശം, കളഭാഭിഷേകം, പടിപൂജ എന്നീ പ്രത്യേക പൂജകളും ഉണ്ടായിരുന്നു. മണ്ഡല മകരവിളക്ക് ഉത്സവക്കാലത്തിന് ശേഷം ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ ദര്‍ശനത്തിനെത്തുന്നതും വിഷു ഉത്സവക്കാലത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: