തിരുവനന്തപുരം: തൃശൂരില്‍ ജനതാദള്‍ യു പ്രവര്ത്തകന് ദീപക് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികളുണ്ടോ എന്നന്വേഷിക്കാന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.
ഇരിങ്ങാലക്കുട ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമായിരിക്കും ഇതെക്കുറിച്ചന്വേഷിക്കുക. അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ തൃശൂര്‍ റേഞ്ച് ഐജി ടി.ജെ ജോസിനെയും മന്ത്രി ചുമതലപ്പെടുത്തി.
നേരത്തെ പ്രതികളായ പത്ത് പേരില്‍ ഒമ്പത് പേരെയും കോടതി റിമാന്‍ഡ് ചെയ്തിരുന്നു. കേസിന്റെ അന്വേഷണം ശക്തമായ നിലയില്‍ തന്നെ മുന്നോട്ട് കൊണ്ട് പോകുമെന്ന് ആഭ്യന്തര മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: