പമ്പയുടെ പുണ്യം വീണ്ടെടുക്കാന്‍ പമ്പ ആക്ഷന്‍ പ്ലാന്‍

Saturday 18 April 2015 9:35 pm IST

തിരുവനന്തപുരം: പുണ്യനദിയായ പമ്പയുടെ പാവനത വീണ്ടെടുക്കാന്‍ പമ്പാ ആക്ഷന്‍ പ്ലാനുമായി സെമിനാര്‍. സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ആന്റ് മാനേജ്‌മെന്റും (സിഡബ്ല്യുആര്‍ഡിഎം) പമ്പ റിവര്‍ ബേസിന്‍ അതോറിറ്റിയും ചേര്‍ന്നാണ് സേവ് പമ്പ സേവ് വേമ്പനാട് ക്യാമ്പയില്‍ സംഘടിപ്പിച്ചത്. സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലും സെമിനാറില്‍ പങ്കുചേര്‍ന്നു. കേരള വാട്ടര്‍ അതോറിറ്റിയിലെ എന്‍ജിനീയര്‍ ഷാജഹാനും മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ എന്‍ജിനീയര്‍ ദിലീപും ചേര്‍ന്നാണ് പമ്പ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്. പമ്പയില്‍ നിരവധി പ്രദേശങ്ങളില്‍ കോളിഫോം ബാക്ടീരിയയുടെ അമിത സാന്നിധ്യവും മനുഷ്യവിസര്‍ജ്യം കലരുന്നതും നീരൊഴുക്ക് കുറഞ്ഞതും മണല്‍വാരലും നദീപ്രദേശങ്ങള്‍ കയ്യേറിയതും ഒക്കെ പ്രദര്‍ശനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പമ്പ സംരക്ഷണ സമിതി ഡയറക്ടര്‍ എന്‍.കെ. സുകുമാരന്‍ നായര്‍ നദീസംരക്ഷണത്തിന്റെ ആവശ്യകതയും പ്രാധാന്യവും വിശദീകരിച്ചു. സിഡബ്ല്യുആര്‍ഡിഎമ്മിലെ ജലത്തിന്റെ ഗുണനിലവാരം നിശ്ചയിക്കുന്ന വിഭാഗത്തിന്റെ തലവന്‍ ഡോ പി.എസ്. ഹരികുമാര്‍, പമ്പ റിവര്‍ ബേസിന്‍ അതോറിറ്റി പദ്ധതി തലവന്‍ ഡോ ജോര്‍ജ് ചക്കാച്ചേരി എന്നിവര്‍ പമ്പ സംരക്ഷണവുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. സിഡബ്ല്യുആര്‍ഡിഎം റിസര്‍ച്ച് കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ ഇ.ജെ. ജെയിംസ്, സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ ഉമ്മന്‍ വി. ഉമ്മന്‍ എന്നിവര്‍ സംസാരിച്ചു. ടി.കെ.എ. നായര്‍ ചര്‍ച്ചയില്‍ മോഡറേറ്ററായിരുന്നു. സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ മെംബര്‍ സെക്രട്ടറി ഡോ കെ.കെ. രാമചന്ദ്രന്‍ ചര്‍ച്ച ചെയ്ത വിഷയങ്ങളെ സംബന്ധിച്ച് അഭിപ്രായം രേഖപ്പെടുത്തി. സിഡബ്ല്യുആര്‍ഡിഎം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ എന്‍.ബി. നരസിംഹ പ്രസാദ് സ്വാഗതവും ഡോ ജോര്‍ജ് ചക്കാച്ചേരി നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.