പാലക്കാട്: കോടതിയിലേക്ക് കൊണ്ടുപോകവേ പ്രതി പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിരക്ഷപ്പെട്ടു. ചാവക്കാട് സ്വദേശി അബ്ദുസമദ് (32) ആണ് പട്ടാമ്പി പാലത്തില്‍ നിന്ന് ചാടി രക്ഷപ്പെട്ടത്.
കഴിഞ്ഞ ദിവസമാണ് മാലപ്പൊട്ടിച്ച കേസുമായി ബന്ധപ്പെട്ട് പ്രതി തൃത്താല പോലിസിന്റെ പിടിയിലായത്. തുടര്‍ന്നു പട്ടാമ്പി കോടതിയിലേക്ക് കൊണ്ടുപോകവേ പട്ടാമ്പി പാലത്തില്‍ വെച്ച് വാഹനം ഗതാഗത കുരുക്കില്‍പ്പെട്ടു.
ഇതിനിടയില്‍ പ്രതി ജീപ്പില്‍ നിന്ന് ചാടിയിറങ്ങി പാലത്തില്‍ നിന്ന് പുഴയിലേക്ക് എടുത്ത് ചാടുകയായിരുന്നു. പ്രതിക്ക് വേണ്ടി പുഴയോരങ്ങളില്‍ പോലിസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
പ്രതി രക്ഷപെട്ട വിവരം ഒളിച്ചു വെക്കാനും മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്കാതിരിക്കാനും പോലിസ് ശ്രമം നടത്തി. ഇന്നലെയാണ് പ്രതി രക്ഷപ്പെട്ട വിവരം പുറംലോകം അറിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: