എസ്എസ്എല്‍സി ഫലം നാളെ പ്രഖ്യാപിക്കും

Saturday 18 April 2015 9:58 pm IST

തിരുവനന്തപുരം: ഈവര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. വൈകീട്ട് 4 മണിക്ക് വിദ്യാഭ്യാസമന്ത്രി പി.കെ.അബ്്ദുറബ്ബ് ഫലപ്രഖ്യാപനം നടത്തും. ഇന്നോ നാളെ രാവിലെയോ പരീക്ഷാ ബോര്‍ഡ് യോഗം ചേര്‍ന്ന് ഫലത്തിന് അന്തിമ അംഗീകാരം നല്‍കും. മോഡറേഷന്‍ സംബന്ധിച്ച കാര്യത്തിലും യോഗത്തില്‍ തീരുമാനമുണ്ടാവും. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി എസ്എസ്എല്‍സി പരീക്ഷയ്ക്ക് മോഡറേഷന്‍ നല്‍കുന്ന രീതി നിലവിലില്ല. അതിനാല്‍, ഇത്തവണയും മോഡറേഷന്‍ നല്‍കാനിടയില്ലെന്നാണ് വിവരം. ടാബുലേഷനുമായി ബന്ധപ്പെട്ട് അന്തിമജോലികളാണ് ഇപ്പോള്‍ പരീക്ഷാഭവനില്‍ പുരോഗമിക്കുത്. ഫലപ്രഖ്യാപനത്തിനുള്ള എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഗോപാലകൃഷ്ണ ഭട്ട് അറിയിച്ചു. എസ്എസ്എല്‍സി ഫലം തല്‍സമയം അറിയുന്നതിന് വിപുലമായ സൗകര്യങ്ങളാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിരിക്കുന്നത്.ഫലം തല്‍സമയം അറിയാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് എസ്എംഎസ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗികഫലപ്രഖ്യാപനം കഴിഞ്ഞാലുടന്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറുകളില്‍ ഫലം അറിയിക്കാനുള്ള സംവിധാനം ഐടി@സ്‌കൂള്‍ പ്രോജക്ടാണ് നടപ്പാക്കുന്നത്. ഇതിനായി ൃലൗെഹെേ.ശെേരവീീഹ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ മൊബൈല്‍ നമ്പറും വിദ്യാര്‍ഥിയുടെ രജിസ്റ്റര്‍ നമ്പറും നല്‍കണം. ഴീീഴഹല ുഹമ്യേെീൃല ല്‍നി് സഫലം (ടമുവമഹമാ) ഡൗലോഡ് ചെയ്താല്‍ ഫലം അറിയാന്‍ കഴിയും. ഏപ്രില്‍ 18 മുതല്‍ മൊബൈല്‍ ഫോണ്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും ഫലം ഡൗണ്‍ലോഡ് ചെയ്യുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്. ഔദ്യോഗികമായി ഫലം പ്രഖ്യാപിച്ചശേഷം ഗവണ്‍മെന്റ് കോള്‍സെന്റര്‍ (സിറ്റിസസ് കോള്‍സെന്റര്‍) മുഖേന അറിയാം. ബിഎസ്എന്‍എല്‍ (ലാന്‍ഡ് ലൈന്‍) 155 300, ബിഎസ്എന്‍എല്‍ (മൊബൈല്‍) 0471 - 155 300, മറ്റ് സേവനദാതാക്കള്‍ - 0471 - 2335523, 2115054, 2115098. മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി ഏപ്രില്‍ 16ന് ഫലം പ്രഖ്യാപിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും ഇടയ്ക്കുണ്ടായ അവധി ഭീഷണി സൃഷ്ടിക്കുകയായിരുന്നു. അവധി ദിനങ്ങളില്‍ മൂല്യനിര്‍ണയത്തിന് ഹാജരാവില്ലെന്ന് ഒരുവിഭാഗം അധ്യാപകസംഘടനകളുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് ഫലപ്രഖ്യാപനം 16ല്‍ നിന്ന്് 20ലേക്ക് മാറ്റുകയായിരുന്നു. എട്ടു ദിവസമാണ് ഇത്തവണ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചത്. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ പെന്‍സിലുകളാണ് പേപ്പറില്‍ ഉപയോഗിച്ചത്. പുനര്‍മൂല്യനിര്‍ണയത്തിന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ഇത്തവണ പേന വിലക്കിയത്. സംസ്ഥാനത്ത് 2,964 സ്‌കൂളുകളിലായി 4,68,495 കുട്ടികളാണ് എസ്എസ്എല്‍സി പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിരുന്നത്.  ഗള്‍ഫില്‍ ഒമ്പത് സ്‌കൂളുകളില്‍നിന്ന് 465 പേരും ലക്ഷദ്വീപില്‍ ഒമ്പത് സ്‌കൂളില്‍ നിന്ന് 1,128 പേരും എസ്എസ്എല്‍സി പരീക്ഷ എഴുതി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.