കൊച്ചി: മലയാള ടെലിവിഷന്‍ രംഗത്ത്ദേശീയതയുടെ ദൗത്യവുമായി ജനം ടിവി ഇന്ന് സംപ്രേഷണം ആരംഭിക്കും. വൈകിട്ട് 5.30 മുതല്‍ കൊച്ചി വില്ലിംഗ്ടണ്‍ ഐലന്റിലെ ബ്രിസ്റ്റോ ഗ്രൗണ്ടിലാണ് ഉദ്ഘാടന ചടങ്ങ.് സാമൂഹ്യ, സാംസ്കാരിക, ആദ്ധ്യാത്മിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും.
ജീവനകലയുടെ ആചാര്യന് ശ്രീശ്രീ രവിശങ്കര്‍, കേന്ദ്രമന്ത്രിമാരായ രവിശങ്കര്‍ പ്രസാദ്, രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ്, ആര്‍എസ്എസ് സര്‍കാര്യവാഹ് സുരേഷ്ഭയ്യാജി ജോഷി, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്, സ്വാമി പൂര്‍ണ്ണാമൃതാനന്ദപുരി, സ്വാമി ചിദാനന്ദപുരി, മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്, ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് എന്നിവര്‍ വിശിഷ്ടാതിഥികളാകും.
ചലച്ചിത്ര ലോകത്തുനിന്നും മോഹന്‍ലാല്‍, മമ്മൂട്ടി, സംവിധായകരായ പ്രിയദര്ശന്, മേജര്‍ രവി, മികച്ച പിന്നണി ഗായികയ്ക്കുള്ള ഈ വര്‍ഷത്തെ ദേശീയ പുരസ്കാരം ലഭിച്ച കൊച്ചുമിടുക്കി ഉത്തരാ ഉണ്ണികൃഷ്ണന് എന്നിവര്‍ താരസാന്നിധ്യങ്ങളാകും. ഭീകരരുമായി ഏറ്റുമുട്ടി രാജ്യത്തിനായി ജീവന് ബലിയര്‍പ്പിച്ച മേജര്‍ മുകുന്ദ് വരദരാജന് ജനം ടിവി ആദരം അര്‍പ്പിക്കും. ഉത്തരാ ഉണ്ണികൃഷ്ണനെയും ചടങ്ങില്‍ ആദരിക്കും.
തുടര്‍ന്ന് കലാസന്ധ്യ അരങ്ങേറും. ആശാ ശരത്, അപര്‍ണാ നായര്‍, മണിക്കുട്ടന്, കൃഷ്ണപ്രഭ, രചനാ നാരായണന്‍കുട്ടി എന്നിവരും സംഘവും നാട്യ വിരുന്നൊരുക്കും. വിജയ് യേശുദാസ്, ശ്വേതാ മോഹന്‍, രഞ്ജിനി ജോസ്, സച്ചിന്‍വാര്യര്‍ എന്നിവര്‍ ചടങ്ങിനെ സംഗീത സാന്ദ്രമാക്കും. ഈജിപ്ഷ്യന്ഡാന്സ്്, ഓര്‍ക്കസ്ട്ര, ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക്, സ്കിറ്റ്, ദൈവദശകം തുടങ്ങിയവയും അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: