ന്യൂദല്‍ഹി :ദല്‍ഹിയിലെ മാഗോല്പുരിയിലെ ജനവാസ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ ഏഴുവയസുള്ള കുട്ടി ഉള്‍പ്പെടെ രണ്ടു പേര് മരിച്ചു.
15 പേര്‍ക്ക് പരുക്കേറ്റു. ഇന്നു പുലര്‍ച്ചെ 4.30ന് ജനവാസ കേന്ദ്രത്തിലെ മൂന്ന് കെട്ടിടങ്ങള്‍ക്കാണ് തീപിടിച്ചത്.
10 ഫയര്‍ എഞ്ചിനുകള്‍ എത്തി രണ്ടുമണിക്കൂര്‍ സമയമെടുത്താണ് തീയണച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് സംശയിക്കുന്നു. അഞ്ചു പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: