ന്യൂദല്‍ഹി : അധോലോക നേതാവ് അബു സലീമിന്റെ സഹായി ദല്‍ഹിയില്‍ അറസ്റ്റിലായി. ജാന്‍ ഉസ്മാന് ഖാന് എന്ന ഇയാളെ ശനിയാഴ്ച രാത്രി 7.30ഓടെ കശ്മീര്‍ ഗേറ്റ് പരിസരത്തു നിന്നുമാണ് ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റുചെയ്തത്.
കൊലപാതകം, വ്യാജനോട്ട്, പണം അപഹരിക്കല്‍ എന്നിങ്ങനെ നിരവധിക്കേസുകളിലെ പ്രതിയാണ് ഖാന്.
2000ല്‍ ബോളീവുഡ് നിര്‍മ്മാതാവ് അനില്‍ തഡാനിയുടെ പണം അപഹരിച്ചെന്ന കേസില്‍ ഇയാള്‍ മുംബൈയില്‍ അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങിയെന്ന് ക്രൈംബ്രാഞ്ച് ജോയിന്റ് കമ്മീഷണര്‍ രവീന്ദ്ര യാദവ് അറിയിച്ചു. ദല്‍ഹി സരായ് രോഹില്ല സ്വദേശിയാണ് ഖാന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: