ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ രാജസ്ഥാന് റോയല്‍സിന് 157 റണ്‍സ് വിജയലക്ഷ്യം.
ഡെയ്ന്‍ ബ്രാവോയുടെ അര്‍ധ സെഞ്ചുറിയും (62) ഡെയ്ന്‍ സ്മിത്തിന്റെയും (40) ധോണിയുടെയും (31) മികച്ച പ്രകടനവുമാണ് ചെന്നൈയ്ക്ക് മാന്യമായ സ്കോര്‍ നല്‍കിയത്. എന്നാല്‍ തീപ്പൊരി ബാറ്റ്സ്മാന് മക്കല്ലത്തെ (12) നിലയുറപ്പിക്കും മുമ്പ് രാജസ്ഥാന് പറഞ്ഞയച്ചത് ചെന്നൈയ്ക്ക് തിരിച്ചടിയായി.
മക്കല്ലത്തിനു പിന്നാലെ സുരേഷ് റെയ്നയും (4) ഡു പ്ലെസിസും (1) പെട്ടെന്ന് പവലിയനില്‍ തിരിച്ചെത്തിയതോടെ ചെന്നൈയ്ക്ക് കൂറ്റന്‍ ടോട്ടല്‍ അപ്രാപ്യമായി. മുന്‍ നിരയുടെ തകര്‍ച്ചയ്ക്കു ശേഷം ധോണിയും ബ്രാവോയുമാണ് ചെന്നൈയെ മാന്യമായ ടോട്ടലില്‍ എത്തിച്ചത്.
അഞ്ചാം വിക്കറ്റില്‍ 11 -ാം ഓവറില്‍ ഒരുമിച്ച ഇരുവരും പുറത്താകാതെ 91 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. നാലിന് 65 എന്ന നിലയില്‍ നിന്നാണ് ഇരുവരും ചേര്‍ന്ന് ചെന്നൈയെ 156 റണ്‍സ് വരെയെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: