ബാലുശ്ശേരി: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാനകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന യുവകേരള യാത്രയില്‍ സംസ്ഥാന പോലീസിനെ വെല്ലുവിളിച്ച് ലീഗുകാര്‍ പോലീസ് വേഷത്തില്‍.
എം.എസ്.പി ബറ്റാലിയന്റെ ഔദ്യോഗിക വേഷത്തിലാണ് ഒരു കൂട്ടം യൂത്ത് ലീഗുകാര്‍ ഇങ്ങനെ യാത്ര നിയന്ത്രിക്കുന്നത്.
എസ്. ഐ യുടെ മാതൃകയില്‍ വേഷം ധരിച്ച ലീഗുകാരനാണ് ഇവരുടെ നേതൃത്വം. ചുമലില്‍ പോലീസ് മുദ്രക്ക് പകരം ചെറിയ പച്ച റിബണ്‍ എന്ന നേരീയ മാറ്റം മാത്രമാണ് ലീഗ് പോലീസുകാര്‍ക്കുള്ളത്. ട്രാവലറില്‍ ജാഥയെ പിന്തുടരുന്ന ലീഗ് പോലീസ് സംഘം സ്വീകരണ സ്ഥലങ്ങളില്‍ ചാടിയിറങ്ങി തലങ്ങും വിലങ്ങും ഓടി ആളുകളെ വിരട്ടി ഓടിക്കുകയാണ്. റോഡ് മുഴുവന്‍ കയ്യടക്കിയാണ് ഇവരുടെ നിയന്ത്രണം.
യഥാര്‍ത്ഥ പോലീസ് ആണെന്ന ധാരണയില്‍ കാല്‍നടയാത്രക്കാരും മറ്റ് വാഹനങ്ങളുമായി പോകുന്നവരും പേടിക്കുകയാണ്. യഥാര്‍ത്ഥ പോലീസുകാര്‍ യാത്രക്ക് അകമ്പടിയുണ്ടെങ്കിലും അവരെ മറികടന്നാണ് ലീഗ് പോലീസ് വിലസുന്നത്. സംഭവത്തില്‍ പോലീസുകാര്‍ക്കിടയില്‍ തന്നെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
യാത്രയെ അനുഗമിക്കുന്ന പോലീസ് ഉദ്യോഗസ്ഥരോട് സംഭവം അന്വേഷിച്ചപ്പോള്‍ നടപടി കുറ്റകരമാണെന്നും എന്തുചെയ്യാനാണെന്നുമായിരുന്നു മറുപടി. മാത്രമല്ല ഗവണ്മെന്റ് ഓഫ് കേരള എന്ന ബോര്‍ഡ് വെച്ച കാറുകളും യാത്രയെ അനുഗമിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: