തിരുവനന്തപുരം: ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി പഠനം നിര്‍ണയിക്കുന്ന എസ് എസ് എല്‍ സി ഫലം ഇന്ന് പുറത്ത് വിടുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു . ഇന്ന് വൈകുന്നേരം നാലിന് പി ആര് ചേംബറില്‍ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് ഫലപ്രഖ്യാപനം നടത്തും
www.keralapareekshabhavan.in, www.prd.kerala.gov.in, www.kerala.gov.in, www.result.prd.kerala.gov.in, www.indiaeducation.net, www.examResult.net എന്നീ വെബ്സൈറ്റുകളില്‍ ഫലം ലഭ്യമാകും.
ഫലമറിയാനുള്ള എസ് എം എസ് സംവിധാനവും ഒരുക്കിയിട്ടുണ്ട് . ഇതിന് 10 എന്ന് ടൈപ്പ് ചെയ്ത് സ്പേസിനു ശേഷം രജിസ്റ്റര്‍ നമ്പര്‍ രേഖപ്പെടുത്തി 56263 എന്ന നമ്പറിലേക്ക് എസ് എം എസ് അയക്കണം
സിറ്റിസണ്‍സ് കോള്‍ സെന്റര്‍ മുഖേനെയും ഫലമറിയാം . ഇതിനായി ബി എസ് എന്‍ എല്‍ ലാന്‍ഡ് ലൈനില്‍ നിന്ന് 155300 എന്ന നമ്പറിലേക്കും മൊബൈലില്‍ നിന്ന് 0471ബ155300 എന്ന നമ്പറിലേക്കും ബന്ധപ്പെടണം. മറ്റ് കമ്പനികളുടെ സേവനം ഉപയോഗിക്കുന്നവര്‍ 04712335523, 2115054, 2115098 എന്നീ നമ്പറുകളിലും ബന്ധപ്പെടണം
സംസ്ഥാനത്തെ 2,964 സ്കൂളുകളിലെ 4,68,495 കുട്ടികളാണ് ഫലം കാത്തിരിക്കുന്നത്. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവുമധികം വിദ്യാര്‍ത്ഥികള്‍ പരീക്ഷക്കിരുന്നത്. കുറവ് കുട്ടനാട് വിദ്യാഭ്യാസ ജില്ലയില്‍ നിന്നും .മേയ് ആദ്യം എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്ത് ജൂണില്‍ പ്ളസ് വണ്‍ പ്രവേശം നടത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: