പാക്കിസ്ഥാനിലെ ആക്രമണങ്ങള്‍ ശക്തമാക്കുമെന്ന്‌ യുഎസ്‌

Friday 4 November 2011 9:52 pm IST

പാക്കിസ്ഥാന്‍: പാക്കിസ്ഥാനിലെ അമേരിക്കന്‍ സൈനിക ആക്രമണങ്ങള്‍ ശക്തിപ്പെടുത്തുമെന്ന്‌ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. യുഎസ്‌ ചാരസംഘടനയായ സിഐഎ ആണ്‌ ആക്രമണങ്ങളുടെ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തിയത്‌. ഇതനുസരിച്ച്‌ പാക്കിസ്ഥാനില്‍ കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാകുമെന്നാണ്‌ റിപ്പോര്‍ട്ട്‌. കടന്നാക്രമണങ്ങളുടെ രീതിയില്‍ മാറ്റങ്ങള്‍ വരുത്തുകയാണെങ്കില്‍, നൂറുകണക്കിന്‌ ഭീകരരെ വധിക്കാന്‍ കഴിയുമെന്നും ഉയര്‍ന്നതലത്തിലുള്ള ആക്രമണ പദ്ധതികള്‍ സഹായകമാകുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, വലിയ ആക്രമണങ്ങള്‍ പാക്കിസ്ഥാനുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടാകുമെന്ന്‌ സൈനിക ഉദ്യോഗസ്ഥരും നയതന്ത്രവിദഗ്ദ്ധരും അഭിപ്രായപ്പെടുന്നു. എന്നാല്‍ പാക്കിസ്ഥാന്‍ ഉദ്യോഗസ്ഥരുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനുശേഷമായിരിക്കും ആക്രമണങ്ങളുടെ ശൈലിയല്‍ മാറ്റങ്ങള്‍ വരുത്തുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കയുടെ ദേശീയ സുരക്ഷാ നിയമമനുസരിച്ചാണ്‌ ഇത്തരം ആക്രമണങ്ങള്‍ നടത്തിവരുന്നതത്രെ. ഈ ആക്രമണങ്ങളില്‍ തന്നെ 1500ലധികം ഭീകരര്‍ കൊല്ലപ്പെട്ടതായി യുഎസ്‌ ഔദ്യോഗികവൃത്തങ്ങള്‍ വ്യക്തമാക്കി.
മാര്‍ച്ച്‌ 17ന്‌ വാഷിംഗ്ടണിലുണ്ടായ രക്തച്ചൊരിച്ചിലില്‍ 40 പേര്‍ കൊല്ലപ്പെട്ടിരുന്നു. അതേസമയം പാക്കിസ്ഥാനിലെ ഹക്കാനി ശൃംഖല കേന്ദ്രീകരിച്ചാണ്‌ ആക്രമണങ്ങള്‍ നടത്തുന്നതെന്ന്‌ ഔദ്യോഗികവൃത്തങ്ങള്‍ വെളിപ്പെടുത്തി.
പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.